അനുബന്ധ വാര്‍ത്തകള്‍
- സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നത് ഹോബി, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
- കടങ്ങളുണ്ടെങ്കില്‍ അത് വീട്ടിയിരിക്കും, ബെംഗളൂരിവിനെ ഹോം ഗ്രൗണ്ടില്‍ തകര്‍ത്ത് കൊമ്പന്മാര്, സീസണില്‍ വിജയത്തോടെ തുടക്കം
- സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു
- 'കഴിഞ്ഞ അഞ്ച് വര്‍ഷം നരക യാത്രയായിരുന്നു, ആ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു, ഇന്ന് നമ്മള് അവിടെയെത്തി', ഉണ്ണിയുടെ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തും സംവിധായകനുമായ വിഷ്ണു മോഹന്‍
- മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം: അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ 20 വരെ സ്വീകരിക്കും
ശക്തമായ മഴ: സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ശക്തമായ മഴയെതുടര്‍ന്ന് സംസ്ഥാനത്ത് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അതേസമയം ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; സെപ്റ്റംബര്‍ 24, 25 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത ലേഖനം