സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നത് ഹോബി, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അഭിറാം മനോഹർ| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (14:03 IST)
സിപിഎം നേതാക്കളുടെ ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. പാറശ്ശാല സ്വദേശി എബിന്‍ ആണ് അറസ്റ്റിലായത്. കോണ്‍ഗ്രസിന്റെ കൊടങ്കര വാര്‍ഡ് പ്രസിഡന്റ് കൂടിയാണ് പിടിയിലായ എബിന്‍.

എ എ റഹീമിന്റെ ഭാര്യ അമൃത നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഫെയ്‌സ്ബുക്കില്‍ താന്‍ പങ്കുവെച്ച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ഉപയോഗിച്ചെന്നായിരുന്നു അമൃതയുടെ പരാതി. കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയായിരുന്നു അധിക്ഷേപം. ഇടത് വനിതാ നേതാക്കള്‍ക്കെതിരെയും സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കെതിരെയും ഇയാള്‍ ഇത്തരത്തില്‍ മുന്‍പും അധിക്ഷേപം നടത്തിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :