സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (12:16 IST)
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43880 രൂപയായി.

അതേസമയം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5485 രൂപയായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന് മൂല്യം ഇടിയുമ്പോഴാണ് സ്വര്‍ണത്തിന് വില കൂടുതന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :