അനുബന്ധ വാര്‍ത്തകള്‍
- 'വല്ലാത്തൊരു തോല്‍വി'; കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സോണിയ ഗാന്ധിക്ക് നിരാശ
- 'ബംഗാളില്‍ സംഘികള്‍ക്കാണ് അടി കിട്ടുന്നത്,'; വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പറഞ്ഞതായി ആരോപണം
- 'തൃശ്ശൂര്‍ ഞങ്ങള്‍ തരും'; സുരേഷ് ഗോപിയോട് സംവിധായകന് ഒമര്‍ ലുലു
- 'പെര്‍ഫക്ട്, ഓകെ'; തുടര്‍ഭരണത്തിനു പിന്നിലെ ഹിറ്റ് കോംബോ
- തൃശൂരിന് എന്റെ നന്ദി,തോല്‍വിക്ക് ശേഷം മനസ്സ് തുറന്ന് സുരേഷ് ഗോപി
റേപ്പ് ജോക്ക്: ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കും
കേരളത്തിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് റേപ്പ് ജോക്ക് പരാമര്‍ശം നടത്തിയ ബിജെപി അനുഭാവി ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നു ഒഴിവാക്കിയേക്കും. പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജിലെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ (ഡി.സി.സി) കോവിഡ് രോഗിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോള്‍ ഇയാളെ രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബൈക്കില്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വാര്‍ത്തയോട് വളരെ മോശമായാണ് ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചത്. ശ്രീജിത്ത് പണിക്കരുടെ പരാമര്‍ശം റേപ്പ് ജോക്കാണെന്നും ഇങ്ങനെയുള്ളവരെ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് നിയോഗിക്കരുതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ ആവശ്യപ്പെട്ടു. ഇത്തരം ആളുകളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഇറക്കിവിടേണ്ട സമയമായി എന്ന് 24 ന്യൂസ് മേധാവി ആര്‍.ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. മറ്റ് ചാനലുകളും ശ്രീജിത്ത് പണിക്കരെ ചര്‍ച്ചകളില്‍ നിന്നു ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.