കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 6 മെയ് 2021 (11:34 IST)
തൃശ്ശൂരിലെ തോല്‍വിക്ക് ശേഷം സുരേഷ് ഗോപി മനസ്സ് തുറക്കുന്നു. ഏതൊരു മത്സരവും ഒരു പാഠം ആണെന്നും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു എന്നും പറഞ്ഞു കൊണ്ടാണ് സുരേഷ്‌ഗോപിയുടെ കുറിപ്പ്.
സുരേഷ്‌ഗോപിയുടെ വാക്കുകളിലേക്ക്
'തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി!നല്‍കാത്തവര്‍ക്കും നന്ദി!
ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം'-സുരേഷ് ഗോപി കുറിച്ചു.