'തൃശ്ശൂര്‍ ഞങ്ങള്‍ തരും'; സുരേഷ് ഗോപിയോട് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 മെയ് 2021 (17:31 IST)

നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു സുരേഷ് ഗോപിക്ക്.ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് ഉറപ്പ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ നല്‍കി. തൃശ്ശൂര്‍ ഞങ്ങള്‍ തരുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. പക്ഷേ സ്വതന്ത്രനായി മത്സരിക്കാനാണ് സുരേഷ് ഗോപിയോട് സംവിധായകന്‍ പറഞ്ഞത്. നടന്റെ പോസ്റ്റിനു താഴെ കമന്റ് ആയാണ് തന്റെ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തിയത്.


'സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശ്ശൂര്‍ ഞങ്ങള്‍ തരും. ലവ് യു സുരേഷേട്ടാ'-ഒമര്‍ ലുലു കുറിച്ചു.

തനിക്ക് വോട്ട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :