അനുബന്ധ വാര്‍ത്തകള്‍
- 50 ജിമ്മുകളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു; കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി
- വാട്ടര്‍ മെട്രോ: കാക്കനാട് - ഇന്‍ഫോ പാര്‍ക്ക് റൂട്ടില്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും
- വാട്ടർ മെട്രോ കാക്കനാട് -ഇൻഫോപാർക്ക് റൂട്ടിൽ 29 ന് സർവ്വീസ് ആരംഭിക്കും
- ചാക്ക ഐടിഐയില്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ
- സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊല്ലാൻ പദ്ധതിയിട്ടത് 6 പേരെ, ലിസ്റ്റിൽ പോലീസുകാരനും; നെന്മാറ ഇരട്ട കൊലപാതക കേസ് പ്രതി ചെന്താമരയുടെ വെളിപ്പെടുത്തൽ
നെന്മാറ ഇരട്ട കൊലക്കേസിൽ പിടിയിലായ ചെന്താമര ഇനിയും കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടതായി മൊഴി നൽകി. സുധാകരനെയും ലക്ഷ്മിയെയും കൂടാതെ മൂന്ന് പേരെയും കൂടി താൻ കൊല്ലാൻ ലക്ഷ്യമിട്ടതായി ചെന്താമര പൊലീസിനോട് പറഞ്ഞതായി വിവരം. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു അയൽവാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥനെന്ന് ചെന്താമര പറയുന്നത് ഇയാളുടെ മരുമകനാണെന്ന സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പുഷ്പ എന്ന അയൽവാസിയെയും ചെന്താമര ലക്ഷ്യമിട്ടിരുന്നു. നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമാണെന്നാണ് നിഗമനം.
മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ ചെന്താമര കൊലപ്പെടുത്തിയത്. തൃശ്ശൂരിലുളള ഒരു മന്ത്രവാദിയെ അന്ന് അയാൾ പോയി കണ്ടു. ചെന്താമരയുടെ ഭാര്യ വീട്ടിൽ നിന്ന് പോകാൻ കാരണം ധാരാളം മുടിയുള്ളവരാണെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞു. തുടർന്നാണ് ചെന്താമര, സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതെന്നും പുഷ്പ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.