അനുബന്ധ വാര്‍ത്തകള്‍
- പെരിയാർ കരകവിഞ്ഞു; നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ
- കേരളത്തിൽ എല്ലാ ഡാമുകളും തുറക്കേണ്ട സാഹചര്യം; നെഹ്റു ട്രോഫി വള്ളംകളി മാറ്റി, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
- കലിതുള്ളി കാലവർഷം; ഇടുക്കി ഡാം തുറന്നു, തുറന്നത് മധ്യഭാഗത്തെ ഒരു ഷട്ടർ- 26 വർഷങ്ങൾക്ക് ശേഷം ഇതാദ്യം
- മഴ കനത്തു; ശനിയാഴ്ച നടത്താനിരുന്ന വള്ളംകളി മാറ്റിവെച്ചു
- കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല
നെടുമ്പാശേരിയിൽ വിമാനങ്ങളുടെ ലാൻഡിംഗ് നിർത്തി
നെടുമ്പാശേരിയിൽ വിമാനങ്ങളുടെ ലാൻഡിംഗ് നിർത്തി
ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ഉച്ചയ്ക്ക് 1.10ടെ വിമാനം ഇറങ്ങുന്നതു താൽക്കാലികമായി നിർത്തിവച്ചു. ഇടുക്കി അണക്കെട്ട് തുറന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ലാൻഡിങ് നിർത്തിയതെന്നു വിമാനത്താവള അധികൃതർ പറഞ്ഞു.
ശക്തമായ മഴയിൽ പെരിയാര്‍ കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. ഇടമലയാര്‍ ഡാം തുറന്നതോടെയാണ് പെരിയാറില്‍ വെള്ളം പൊങ്ങിയത്. ശേഷം, ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്തിയതോടെ പെരിയാറില്‍ ഇനിയും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.
മഴയുടെ ശക്തി കൂടുന്നതിനനുസരിച്ച് പെട്ടെന്നാണ് ഇടുക്കി അണക്കെട്ടിൽ വെള്ളം നിറയുന്നത്. അതുകൊണ്ടാണ് ചെറുതോണി ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തിയത്.
അടുത്ത ലേഖനം