അനുബന്ധ വാര്‍ത്തകള്‍
- മകളെ ഇല്ലാതാക്കിയത് കാമുകനുമായുള്ള ബന്ധത്തെ എതിർത്തതിന്; നെടുമങ്ങാട് കൊലപാതകത്തിൽ അമ്മയുടെ വിശദീകരണം
- അച്ഛനും തനിക്കും സ്വര്‍ണമാലകള്‍, ബന്ധുക്കള്‍ക്ക് ദക്ഷിണയായി പണം; അങ്ങനെ നീളുന്നു സ്ത്രീധന നിബന്ധനകൾ: വരനേയും കൂട്ടരേയും പൊലീസിലേൽപ്പിച്ച് വധു
- പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപണം; യുവാവിനെ മലം തീറ്റിച്ചു
- ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒപ്പം വരണമെന്ന് ആവശ്യം, നിരസിച്ചപ്പോൾ യുവതിയെ മകന്റെ മുന്നിലിട്ട് കുത്തിക്കൊന്നശേഷം യുവാവ് സ്വയം കഴുത്തറുത്തു; ഒന്നിച്ച് സംസ്കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പ്
- രാജ്കുമാറിന്റേത് കസ്റ്റടി മരണം തന്നെ, കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ക്രൈം ബ്രാഞ്ച്
മൃതദേഹത്തിൽ സിമന്റ് കട്ട കെട്ടി കിണറ്റിൽ തള്ളി, കിണർ വലയിട്ട് മൂടി; അമ്മയും കാമുകനും ചേർന്ന് മീരയെ കൊലപ്പെടുത്തിയത് ഇങ്ങനെ
നെടുമങ്ങാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മീരയെ കൊലപ്പെടുത്തി പൊട്ടക്കിണറ്റിൽ തള്ളിയത് എങ്ങനെയെന്ന് വിശദീകരിച്ച് അമ്മ മഞ്ജുഷ. കൊലപാതകം ഒളിപ്പിക്കാന്‍ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഇക്കഴിഞ്ഞ പത്തിനാണ് മീരയെ അനീഷും മഞ്ജുഷയും ചേർന്ന് കൊലപ്പെടുത്തിയത്. കാരാന്തലയില്‍ അനീഷിന്റെ വീട്ടിന് ചേര്‍ന്നുള്ള പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം തള്ളിയത്. വെള്ളത്തില്‍ പൊങ്ങിവരാതിരിക്കാന്‍ മൃതദേഹത്തില്‍ സിമന്റ് കട്ടകള്‍ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണര്‍ വീണ്ടും വലയിട്ടു മൂടി.
കാണാതായ മകള്‍ തമിഴ്നാട്ടിലേയ്ക്ക് പോയെന്നും താനും അന്വേഷിച്ച് അങ്ങോട്ടേക്ക് പോവുകയാണെന്നുമാണ് ഫോണില്‍ അമ്മ വത്സലയോട് മഞ്ജുഷ പറഞ്ഞത്. എന്നാല്‍ വത്സല പിന്നെ മഞ്ജുഷയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും ദിവസങ്ങള്‍ കാത്തിരുന്ന ശേഷമാണ് 17നു വല്‍സല പൊലീസില്‍ പരാതി നല്‍കിയത്.
തന്റെ അവിഹിതബന്ധങ്ങള്‍ക്ക് തടസം നിന്നതിനാണ് മകളെ ഇല്ലാതാക്കിയതെന്ന് അമ്മ മഞ്ജുഷ പൊലീസിനോട് പറഞ്ഞു. മഞ്ജുഷക്കും കാമുകനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സൂചനകളുണ്ട്. എന്നാൽ, ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലെ കുട്ടി പീഡനത്തിനിരയായോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയു എന്ന് പൊലീസ്.