ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒപ്പം വരണമെന്ന് ആവശ്യം, നിരസിച്ചപ്പോൾ യുവതിയെ മകന്റെ മുന്നിലിട്ട് കുത്തിക്കൊന്നശേഷം യുവാവ് സ്വയം കഴുത്തറുത്തു; ഒന്നിച്ച് സംസ്‌കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പ്

Last Modified ഞായര്‍, 30 ജൂണ്‍ 2019 (10:46 IST)
ഭർത്താവിനെ ഉപേക്ഷിച്ച് കൂടെ വരണമെന്ന ആവശ്യം എതിർത്തതിൽ പ്രതിഷേധിച്ച് യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തി. യുവതിയുടെ നാലു വയസ്സുള്ള മകന്റെ മുന്നിലിട്ടാണ് യുവാവ് ക്രൂരകൊലപാതകം നടത്തിയത്. ഡല്‍ഹിയിലെ ചിരാഗ് ദില്ലിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചിരാഗ് ദില്ലിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പിങ്കി ചൗഹാന്‍ (24) ആണ് കൊല്ലപ്പെട്ടത്. അംബേദ്കര്‍ നഗറില്‍ ഡ്രൈവര്‍ ആയ സണ്ണി (27) ആണ് ആക്രമണം നടത്തിയത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. എന്നാൽ, യുവാവിന്റെ ആവശ്യം അംഗീകരിക്കാൻ യുവതിയെ തയ്യാറാ‍കാത്തതിനെ തുടർന്നാണ് യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചത്. സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്‌‍.

തങ്ങളുടെ മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കണമെന്ന് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പിങ്കിയുടെ ഭര്‍ത്താവ് രവീന്ദ്രര്‍ ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ മെക്കാനിക്ക് ആണ്. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :