മകളെ ഇല്ലാതാക്കിയത് കാമുകനുമായുള്ള ബന്ധത്തെ എതിർത്തതിന്; നെടുമങ്ങാട് കൊലപാതകത്തിൽ അമ്മയുടെ വിശദീകരണം

Last Modified ഞായര്‍, 30 ജൂണ്‍ 2019 (15:58 IST)
നെടുമങ്ങാട്ട് പതിനഞ്ചുകാരിയെ കിണറ്റിൽ തള്ളിയിട്ട് കൊലപെടുത്തിയ സംഭവത്തിൽ അമ്മയുടെ വിശദീകരണം. തന്റെ അവിഹിതബന്ധങ്ങള്‍ക്ക് തടസം നിന്നതിനാണ് മകളെ ഇല്ലാതാക്കിയതെന്ന് അമ്മ മഞ്ജുഷ പൊലീസിനോട് പറഞ്ഞു. മഞ്ജുഷക്കും കാമുകനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി സൂചനകളുണ്ട്. എന്നാൽ, ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലെ കുട്ടി പീഡനത്തിനിരയായോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയു എന്ന് പൊലീസ്.

അനീഷ് വീട്ടില്‍ വരുന്നത് മീര എതിര്‍ത്തിരുന്നുവെന്നും അതിനാലാണ് അവളെ ഒഴിവാക്കാന്‍ തങ്ങള്‍ തയ്യാറായതെന്നും ഇരുവരും സമ്മതിച്ചു.

അനീഷ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നും കാമുകനെ രക്ഷപെടുത്താൻ വേണ്ടിയാണ് മഞ്ജുഷയും ചേര്‍ന്ന് മൃതദേഹം ഒളിപ്പിച്ചതെന്നും പൊലീസിന് സംശയമുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :