അനുബന്ധ വാര്‍ത്തകള്‍
- 'ഇതെന്റെ അച്ഛനോട് എന്തുകൊണ്ടാണ് നിങ്ങള്‍ ചോദിക്കാത്തത്': പാചകം അറിയുമോയെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് കനിമൊഴിയുടെ മറുപടി
- കൊവിഡ് വാക്സിന്റെ ഫലത്തെ കുറിച്ച് എയിംസ് പറയുന്നത് ഇങ്ങനെ
- തൃശൂരില്‍ ഇതുവരെ കൊവിഡ് ബാധിതരായത് 93,436 പേര്; 87,819 പേര്‍ക്ക് രോഗമുക്തി
- ചലച്ചിത്രമേള: പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടിംഗ് നാളെ വരെ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 45 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി തുറമുഖം, കൊച്ചിന്‍ റിഫൈനറീസ്, ബിപിസിഎല്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തുന്നത്. റിഫൈനറീസ് കാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. 6100 കോടി രൂപയുടെ കേന്ദ്ര വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.
ചെന്നൈയില്‍ നിന്നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. 2.45ന് നാവിക സേനാ ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡയില്‍ ഹെലികോപ്റ്ററില്‍ എത്തും. 3.30നാണ് ചടങ്ങ്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ബിജെപിയുടെ കോര്‍ കമ്മിറ്റിയിലും പങ്കെടുക്കും.