1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. n prasanth nair, kohikode collector, facebook post

നിങ്ങ ഞമ്മളെ 'കലക്ടർ ബ്രോ' ആക്കി, കോഴിക്കോട് കലക്ടറുടെ പോസ്റ്റ് വീണ്ടും വൈറലായി

എൻ. പ്രശാന്ത് നായര്‍
തന്റെ നിലപാടുകള്‍ക്ക് അനുകൂലമായി ഫേസ്ബുക്കില്‍ വരുന്ന പ്പൊസ്റ്റുകള്‍ക്ക് കോഴിക്കൊട് ജില്ലാ കലക്ടര്‍ എൻ. പ്രശാന്ത് നായര്‍ നല്‍കിയ മറുപടി വൈറലാകുന്നു. നിങ്ങ ഞമ്മളെ 'കലക്ടർ ബ്രോ' ആക്കിയെന്ന കലക്ടറുടെ പോസ്റ്റാണ് വൈറലായിരിക്കുന്നത്. കലക്ടർ ഫെയ്സ്ബുക്കിൽ ഷൈൻ ചെയ്യുകയാണെന്നും ഫോണെടുക്കുന്നില്ലെന്നും ഡിസിസി പ്രിസിഡന്റ് കെ.സി. അബുവിന്റെ വിവാദ പരാമർശത്തിന് ശേഷം പ്രശാന്ത് നായര്‍ ഇപ്പോള്‍ കോഴിക്കോടുകാരുടെ സ്വന്തം കലക്ടർ ബ്രോ ആണ്.

അബുവിന്റെ പരാമർശത്തിന് എതിരായും കലക്ടർക്ക് അനുകൂലമായും നിരവധി പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. നിങ്ങ പൊളിക്ക് ബ്രോ, നുമ്മളുണ്ട് ബ്രോ, ഓന് പിരാന്താണ് കലക്ടർ ബ്രോ അങ്ങനെ പോകുന്നു കമന്റുകൾ. ആളുകളുടെ സ്നേഹത്തിന് മറുപടിയായി പ്രശാന്ത് തന്നെ ഫെയ്സ്ബുക്കിൽ നല്ല കോഴിക്കോടൻ സ്റ്റൈലിൽ തന്നെ കുറിച്ചു നിങ്ങ ഞമ്മളെ 'കലക്ടർ ബ്രോ' ആക്കി.

സോഷ്യൽ മീഡിയയിൽ ചില 'ആരാധകർ' കോഴിക്കോട് കലക്ടറെ ദി കിങ് സിനിമയിലെ മമ്മുട്ടിയുടെ കഥാപാത്രമായ ജോസഫ് അലക്സിനോടാണ് താരതമ്യപ്പെടുത്തുന്നത്. എന്നാൽ താൻ അങ്ങിനെ അല്ലെന്നും അപൂർവമായേ ദേഷ്യപ്പെടാറുള്ളൂവെന്നു പ്രശാന്ത് വ്യക്തമാക്കുന്നു.
About Writer
VISHNU N L