1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder, Police, Congress

ഹരിപ്പാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേര്‍ കസ്റ്റഡിയില്‍

ഹരിപ്പാട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേര്‍ കസ്റ്റഡിയില്‍

കൊലപാതകം
ഹരിപ്പാട് ഏവൂർ സ്വദേശി സുനിൽ കുമാറിനെ വെട്ടികൊന്ന സംഭവത്തിൽ നാലുപേരെ  പൊലീസ് കസ്റ്റ്ഡിയിലെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയിൽ സുനിലിനെ പത്തംഗസംഘം വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. അക്രമി സംഘത്തെ കണ്ട സുനിൽകുമാർ ഓടിരക്ഷപെടാൻ ശ്രമിച്ചതു തടഞ്ഞാണ് ആക്രമികൾ വെട്ടിയത്.
 
ആക്രമത്തെതുടർന്ന് സുനിലിനെ ഹരിപ്പാട് താലൂക്ക് ആശുപതിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാർച്ച് 11ന് സുനിലും മറ്റൊരു യുവാവും തമ്മിൽ സംഘർഷം നടന്നുവെന്നും അതിന്റെ തുടർച്ചയായാണ് സുനിലെ വെട്ടികൊന്നതെന്നും പൊലീസ് പറഞ്ഞു.
 
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റ്ഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഏവൂർ ചേപ്പാട് പഞ്ചായത്തിൽ കോൺഗ്രസ് ഇന്നു ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്.
 
 
 
 
About Writer
aparna shaji