1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Muneeb Changaramkulam

അറയ്ക്കല്‍ മുനീബ് വധം: മൂന്നു പേര്‍ അറസ്റ്റില്‍

Murder
ചങ്ങരംകുളം: ചങ്ങരംകുളത്തിനടുത്ത് പാവിട്ടപ്പുറം അറയ്ക്കല്‍ മുനീബ് (25) വധവുമായി ബന്ധപ്പെട്ടു മൂന്നു പേരെ പോലീസ് അറസ്‌റ് ചെയ്തു. കോളിക്കര ഇല്ലിക്കല്‍ മുഹമ്മദ് ശമ്മാസ് (20), കാഞ്ഞിരത്താണി പാടത്ത് അമല്‍ ബാബു (21), ചാലിശ്ശേരി കാട്ടുപാടം മഹേഷ് (19) എന്നിവരാണ് പിടിയിലായത്.
 
കോളിക്കര പത്ത് വച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറയ്ക്കല്‍ മുനീബ് കുത്തേറ്റു മരിച്ചത്. മരിച്ച മുനീബും കേസിലെ പ്രതിയായ മുഹമ്മദ് ഷാമാസും തമ്മിലുള്ള തര്‍ക്കങ്ങളാണ് കൊലപാതക കാരണമെന്ന് പോലീസ് അറിയിച്ചു.
 
തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്‌റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട ഇനിയും പ്രതികളെ പിടികൂടാനുണ്ട്. അറസ്റ്റിലായ പ്രതികളെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
'അറബിക്കടലിന്റെ റാണിയായ കൊച്ചി എപ്പോഴും അത്ഭുതം': പ്രധാനമന്ത്രി കേരളത്തില്‍