ഗുസ്തി കേന്ദ്രത്തില്‍ അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി പിടിയില്‍

ശ്രീനു എസ്| Last Modified ഞായര്‍, 14 ഫെബ്രുവരി 2021 (11:19 IST)
ഗുസ്തി കേന്ദ്രത്തില്‍ അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി പിടിയില്‍. നേരത്തേ പരിശീലന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്ന സുഖ് വീന്ദറാണ് പിടിയിലായത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പകയിലാണ് ഇയാള്‍ ഉടമസ്ഥനുള്‍പ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയത്. മോശം പെരുമാറ്റത്തെതുടര്‍ന്നാണ് ഇയാളെ പിരിച്ചുവിട്ടത്.

ഹരിയാനയിലെ റോത്തക്കില്‍ സ്വകാര്യ സ്‌കൂളിന് സമിപത്തുള്ള ഗുസ്തി പരിശീല കേന്ദ്രത്തില്‍ ഇന്നലെ വൈകിട്ടോടെയാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്. ഗുസ്തി പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് കൊല്ലപ്പെട്ടത്. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :