സ്ഥാനാര്‍ഥികളുടെ മരണം: സംസ്ഥാനത്ത് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ശ്രീനു എസ്| Last Modified ശനി, 5 ഡിസം‌ബര്‍ 2020 (09:00 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഞ്ച് വാര്‍ഡ്/ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.

കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറന്പിക്കുളം(5), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയ്യില്‍(11), എ റണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ്(37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി(47), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി(7) എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പാണ് മാറ്റിവ ച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :