1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. murder Dedbody Shibu Navas

കത്തിക്കരിഞ്ഞ മൃതദേഹം: സംഭവം കൊലപാതകമെന്ന് തെളിഞ്ഞു

murder
ദിവസങ്ങള്‍ക്ക് മുമ്പ് നായ്ക്കള്‍ മനുഷ്യന്റെ കാല്‍ കടിച്ചുകൊണ്ടുപോകുന്നതു കണ്ട് നടത്തിയ അന്വേഷണത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഇതോട് ബന്ധപ്പെട്ട ഒരാളെ പോലീസ് അറസ്‌റ് ചെയ്തു.  
 
തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ പരയ്ക്കാട് തടത്തരികത്ത് വീട്ടില്‍ ഷിബു കൊല്ലപ്പെട്ട കേസില്‍ പാങ്ങോട് ചന്തക്കുന്ന് നൗഫിയ മന്‍സിലില്‍ നവാസ്(40)ആണ് അറസ്റ്റിലായത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊന്ന് കത്തിച്ചതാണന്ന് വ്യക്തമായി.
 
പ്രതിയായ നവാസ്, കൊലചെയ്യപ്പെട്ട ഷിബു എന്നിവര്‍ കഴിഞ്ഞ പത്ത് വര്ഷങ്ങളായി സുഹൃത്തുക്കളാണ്. ഇതിനു മുമ്പ് പത്തനാപുരത്ത് വച്ച് ഷിബു നവാസിനെ വധിക്കാന്‍ ശ്രയിച്ചിരുന്നു. ഇതിനു ശേഷം നിരവധി കേസുകളിലെ പ്രതിയായ ഷിബു ജയിലിലായി.  ജയിലില്‍ നിന്ന് പുറത്തുവന്ന ഷിബു വീണ്ടും നവാസുമായി അടുത്തു. ഇവര്‍ മദ്യപാനവും തുടര്‍ന്നു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഷിബു നവാസിനെ അരക്കഷണ കൊണ്ടടിച്ചു. എന്നാല്‍ നവാസ് തിരികെ ആക്രമിക്കുകയും പിന്നീട് കല്ല്, വെട്ടുകത്തി എന്നിവകൊണ്ട് ഷിബുവിനെ ആക്രമിച്ചു കൊലചെയ്തു. നവാസ് കുറ്റം സമ്മതിച്ചിട്ടുണ്ട്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഖുശ്ബു കോൺഗ്രസിൽനിന്നും രാജിവച്ചു, സാധാരണക്കാരുമായി കോൺഗ്രസിന് ബന്ധമില്ലാതായി എന്ന് വിമർശനം