പ്രണയിച്ചതിന് കുടുംബത്തിന്റെ ക്രൂര പ്രതികാരം: കമിതാക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (08:47 IST)
ദുർഗ്: പ്രണയിച്ചതിന്റെ പേരിൽ ഒരേ കുടുംബത്തിൽനിന്നുമുള്ള കമിതക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കത്തിച്ച് ബന്ധുക്കൾ. ചത്തീസ്ഗഡിലെ കൃഷ്ണനഗറിലാണ് ക്രൂരമായ സംഭവം. ശ്രീഹരി ഐശ്വര്യ എന്നിവരെ ഇരുവരുടെയും അമ്മാവനും, പെൺകുട്ടീയുടെ സഹോദരനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അമ്മാവൻ ദാമു, ഐശ്വര്യയുടെ സഹോദരൻ ചരൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീഹരിയും ഐശ്വര്യയും പ്രണയത്തിലായിരുന്നു. എന്നാൽ ഇത് അംഗീകരിയ്ക്കാൻ ബന്ധുക്കൾ തയ്യാറായിരുന്നില്ല. തുടർന്ന് ഇരുവരും കഴിഞ്ഞ മാസം ഒളിച്ചോടി. ഇതോടെ ഇരുവരെയും കണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും ചെന്നൈയിലുള്ളതായി കണ്ടെത്തി. ദുർഗ് പൊലീസ് ഇവരെ നാട്ടിലേയ്ക്ക് മടക്കിഒണ്ടുവരികയും നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്കൊപ്പം വിടുകയും ചെയ്തു.

ശനിയാഴ്ച രാത്രിയോടെ ഇവരുടെ വീട്ടിൽ അസ്വാാഭാവികമായി എന്തോ നടക്കുന്നതായി പട്രോളിങ് നടത്തുന്ന പൊലീസ് സംഘത്തിന് വ്യക്തമായതോടെ നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാതകം പുറത്തുവരികയായിരുന്നു. ശ്രീഹരിയെയും ഐശ്വര്യയെയും വിഷം നൽകി കൊലപ്പെടുത്തിയ ശേഷം 10 കിലോമീറ്റര്‍ അകലെയുള്ള ജെവ്ര സിര്‍സ ഗ്രാമത്തിനടുത്തുള്ള ശിവ്നാഥ് നദീതീരത്തുവച്ച് കത്തിച്ചു എന്ന് ദാമുവും ചരണും പൊലീസിനോട് സമ്മതിച്ചു. പൊലീസ് നടത്തിയ തിരച്ചിലിൽ പാതി കത്തിയനിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :