1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Deadbody Pangode Shibu

മനുഷ്യന്‍റെ കാല്‍ നായ കടിച്ചുകൊണ്ടുപോകുന്നത് കണ്ട് നാട്ടുകാര്‍ ഞെട്ടി: വീട്ടിനുള്ളില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം

Deadbody
തലസ്ഥാന നഗരിയിലെ പാങ്ങോട്ട് ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. നിരവധി കേസുകളില്‍ പ്രതിയായ പരയ്ക്കാട് കോളനി നിവാസി ഷിബുവിന്റെ മൃതദേഹമാണ് ഈ നിലയില്‍ കാണപ്പെട്ടത്.
 
മനുഷ്യ ശരീരത്തില്‍ നിന്ന് വേര്‍പെട്ട ഒരു കാല്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നതു കണ്ട നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഷിബുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു കുറഞ്ഞത് രണ്ട് ദിവസത്തെയെങ്കിലും പഴക്കമുണ്ടാകും എന്നാണു പോലീസ് പറയുന്നത്.
 
പലരും ഇയാളുടെ വീട്ടിലെത്തി മദ്യപിക്കുന്നത് സ്ഥിരമാണെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പാങ്ങോട് പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
ഷൂട്ടിങിനിടെ പരിക്ക്: ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ടൊവിനോ തോമസ് തീവ്രപരിചരണ വിഭാഗത്തില്‍