അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 6849 പേരില്‍ രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിരുന്നത് 2762 പേര്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6849 പേര്‍ക്ക്; മരണം 61
- 15 സെക്കന്റോളം നീണ്ടു നിന്ന ഒരു മുഴക്കം കേട്ടു; കോട്ടയം - ഇടുക്കി ജില്ലകളില്‍ ഭൂചലനം, 1.99 തീവ്രത രേഖപ്പെടുത്തി
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
- കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് പ്രത്യേക മുഴക്കം; ഭൂചലനമെന്ന് സൂചന
മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നു
മുല്ലപ്പെരിയാര്‍ ഡാം വീണ്ടും തുറക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് 141 അടിയില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. ഇന്ന് രാവിലെ എട്ട് മണിക്ക് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു അധികജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ തുറക്കുന്നതിനാല്‍ പെരിയാര്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നദിയുടെ ഇരുകരകളിലും അതിവസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.