1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Earthquake Sound reported in Kottayam

കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് പ്രത്യേക മുഴക്കം; ഭൂചലനമെന്ന് സൂചന

Earthquake
കോട്ടയത്ത് ഭൂമിക്കടയില്‍ നിന്ന് കേട്ട പ്രത്യേക മുഴക്കം പരിഭ്രാന്തി പരത്തുന്നു. മീനച്ചില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടത്. നേരിയ ഭൂചലനമെന്നാണ് സൂചന. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. 
 
ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാര്‍, പനച്ചിപ്പാറ, മൂന്നിലവ് മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. ഇടുക്കിയിലെ സീസ്‌മോഗ്രാഫില്‍ ചലനം രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. 
 
നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വില്ലേജ് ഓഫീസര്‍ സ്ഥിരീകരിച്ചു. ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
നടന്‍ സൂര്യയുടെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി