അനുബന്ധ വാര്‍ത്തകള്‍
- മുല്ലപ്പള്ളി കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയുന്നു?
- ഒപ്പമുണ്ടായിരുന്നവര്‍ പിന്നില്‍ നിന്ന് കുത്തി; രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി
- എന്നെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ നേതൃത്വം ശ്രമിച്ചു: കെപിസിസിക്ക് പരാതി നല്കി ധര്മ്മജന്
- പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തി, ചെന്നിത്തല ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍
- വി.ഡി.സതീശന് പ്രതിപക്ഷ നേതാവ്
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉടന്‍ രാജിവയ്ക്കും
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് ഉടന്‍ രാജിവച്ചേക്കും. കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ എഐസിസി മുല്ലപ്പള്ളിയോട് ആവശ്യപ്പെട്ടതായാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിനെ നേരത്തെ മാറ്റിയിരുന്നു. കെപിസിസി അധ്യക്ഷനെയും മാറ്റണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കെ.സുധാകരനെയോ കെ.മുരളീധരനെയോ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് എഐസിസി ആലോചിക്കുന്നത്. മുല്ലപ്പള്ളിയോട് സ്വയം രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, മുല്ലപ്പള്ളി സ്വയം രാജി സമര്‍പ്പിക്കുമോ എന്ന കാര്യം സംശയമാണ്. തല്‍സ്ഥാനത്തേക്ക് മറ്റൊരാളെ എഐസിസി നിര്‍ദേശിക്കണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. പാര്‍ട്ടിക്കുള്ളില്‍ മുല്ലപ്പള്ളിക്കെതിരെ പടയൊരുക്കം ശക്തമായിട്ടുണ്ട്.