ശ്രീനു എസ്|
Last Modified ചൊവ്വ, 25 മെയ് 2021 (13:52 IST)
ലതികാ സുഭാഷ് എന്‍സിപിക്ക് ഒപ്പം ചേരും. സീറ്റ് നിഷേധത്തെ തുടര്‍ന്ന് കലഹിച്ചായിരുന്നു കോണ്‍ഗ്രസില്‍ നിന്ന് ലതികാ സുഭാഷ് പുറത്തുവന്നത്. എന്‍സിപിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ലതികാ സുഭാഷ് പറഞ്ഞു. പിസി ചാക്കോയുടെ ഇടപെടലാണ് എന്‍സിപിയിലേക്ക് വരാന്‍ വഴിയെരുക്കിയതെന്നും ലതികാ സുഭാഷ് വ്യക്തമാക്കി. അതേസമയം എന്‍സിപിയില്‍ ലതികാ സുഭാഷിന് പ്രധാനപ്പെട്ട സ്ഥാനം ലഭിക്കുമെന്നാണ് സൂചന.
കോട്ടയം ജില്ലയില്‍ പാര്‍ട്ടിയുടെ പ്രധാന ചുമതല ലഭിക്കാന്‍ സാധ്യതയുണ്ട്. എന്‍സിപിക്ക് ഇടതുമുന്നണിയില്‍ ലഭിക്കുന്ന ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്കും ലതികാ സുഭാഷിനെ പരിഗണിച്ചേക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ ലതികാ സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.