1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mullapally says on election

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മത്സര രംഗത്തില്‍ ഇല്ലെന്നും ഇതേകുറിച്ച് തന്റെ തീരുമാനം നേരത്തേ അറിയിച്ചതാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 
 
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒപ്പമുണ്ടായിരുന്നു. നേരത്തേ കണ്ണൂരില്‍ നിന്ന് മുല്ലപ്പള്ളി ജനവിധി തേടുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി ഹൈക്കമാന്റുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് തന്റെ തീരുമാനമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
അടുത്ത ലേഖനം
കെ സുധാകരന്‍റെ വഴി അടച്ച് മുല്ലപ്പള്ളി, പ്രസിഡന്‍റാവാന്‍ നടക്കുന്നയാളല്ല താനെന്ന് സുധാകരന്‍