തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ കൊവിഡ് വാക്‌സിന്‍ നല്‍കിയത് 12,116 പേര്‍ക്ക്
തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ 12,116 പേര്‍ക്കു കോവിഡ് വാക്സിന്‍ നല്‍കി. 60 വയസിനു മുകളില്‍ പ്രായമുള്ള 6200 പേര്‍ക്കും മറ്റു രോഗങ്ങളുള്ള 45നും 60നും ഇടയില്‍ പ്രായമുള്ള 412 പേരും ഇന്നലെ വാക്സിന്‍ സ്വീകരിച്ചു. 919 ആരോഗ്യ പ്രവര്‍ത്തകര്‍ ആദ്യ ഘട്ടവും 2,724 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഘട്ടവും വാക്സിന്‍ സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളായ 1,861 പേരും വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍നിന്ന് അറിയിച്ചു.