അനുബന്ധ വാര്‍ത്തകള്‍
- മാധ്യമപ്രവര്‍ത്തകരല്ലാതിരുന്നിട്ടും വണ്ടിയില്‍ പ്രസ് ബോര്‍ഡ്, നികുതി പൂര്‍ണമായി അടച്ചില്ല; ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് പിഴ 43,400 രൂപ
- മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിനുള്ളില്‍ നാടകീയ രംഗങ്ങള്‍, ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചു, കംപ്യൂട്ടര്‍ മോണിറ്റര്‍ കൈ തട്ടി വീണു പൊട്ടി, കൃത്യനിര്‍വഹണം തടസപ്പെടുത്തി; ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ അറസ്
- കേരളം കത്തിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ ആരാധകര്‍ പിടിയില്‍
- വിവാഹമോചന വിവാദങ്ങള്‍ക്കിടെ മുകേഷിന്റെ ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റ് ! ദുല്‍ഖറിന് ആശംസ
- വേര്‍പിരിയല്‍ എന്നും വേദന, അദ്ദേഹത്തിനെതിരെ ഗാര്‍ഹിക പീഡനമെന്ന ആരോപണമില്ല: മേതില്‍ ദേവിക
ഇ-ബുള്‍ ജെറ്റ് വിഷയം: ഇതൊക്കെ എന്തിനാ തന്നോട് പറയുന്നേ എന്ന് മുകേഷ്, 'ഓരോരോ മാരണങ്ങളേ...' എന്നും പ്രതികരണം
യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ അറസ്റ്റിലായ വിഷയത്തില്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനും ഫോണ്‍ കോള്‍. ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ പുറത്തിറക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുകേഷിന് ഫോണ്‍കോള്‍. ഇ ബുള്‍ജെറ്റ് എന്ന് കേട്ടിട്ടു പോലും ഇല്ലാത്ത മുകേഷ് ആദ്യമൊന്ന് നടുങ്ങി. എന്താണ് സംഭവമെന്ന് അറിയാതെ മുകേഷ് പലതവണ കാര്യങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു.
ഇ ബുള്‍ജെറ്റ് എന്നാണ് ഫോണ്‍ വിളിച്ച യുവാവ് പറയുന്നത്. എന്നാല്‍, മുകേഷ് കേള്‍ക്കുന്നത് ഇ ബുള്ളറ്റ് എന്നും. വിളിച്ചയാള്‍ കോതമംഗലത്ത് നിന്നാണെന്ന് പറയുമ്പോള്‍ 'കോതമംഗലം ഓഫീസില്‍ പറയൂ,' എന്നാണ് മുകേഷിന്റെ പ്രതികരണം. ഈ സംഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മുകേഷ് രസകരമായ ഒരു ട്രോളുമായി രംഗത്തെത്തി.
ഇതാണ് മുകേഷ് പങ്കുവച്ച ട്രോള്‍, 'ഓരോരോ മാരണങ്ങളെ..' എന്ന ക്യാപ്ഷനോടെയാണ് മുകേഷ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.
ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ പുറത്തിറക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏതാനും യുവാക്കള്‍ സുരേഷ് ഗോപി എംപിയെയും വിളിച്ചിരുന്നു.
അടുത്ത ലേഖനം