അനുബന്ധ വാര്‍ത്തകള്‍
- മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിനുള്ളില്‍ നാടകീയ രംഗങ്ങള്‍, ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചു, കംപ്യൂട്ടര്‍ മോണിറ്റര്‍ കൈ തട്ടി വീണു പൊട്ടി, കൃത്യനിര്‍വഹണം തടസപ്പെടുത്തി; ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ അറസ്
- കേരളം കത്തിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ ആരാധകര്‍ പിടിയില്‍
- കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: അടുത്തമാസം 27ന് കുറ്റപത്രത്തിന്മേല് വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്
- മുതലപ്പൊഴിയില്‍ 20തോളം മത്സ്യതൊഴിലാളികളുമായി പോയ വള്ളം കടലില്‍ കുടുങ്ങി
- വാക്‌സിന്‍ ക്ഷാമം രൂക്ഷം: 60 വയസിനു മുകളിലുള്ള 9ലക്ഷം പേര് ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ല, വാക്‌സിന്‍ വരുന്നത് 11ന്
മാധ്യമപ്രവര്‍ത്തകരല്ലാതിരുന്നിട്ടും വണ്ടിയില്‍ പ്രസ് ബോര്‍ഡ്, നികുതി പൂര്‍ണമായി അടച്ചില്ല; ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് പിഴ 43,400 രൂപ
ഇ-ബുള്‍ ജെറ്റ് യൂട്യൂബ് ചാനലിന്റെ ഉടമസ്ഥരായ സഹോദരങ്ങള്‍ക്ക് 43,400 രൂപയാണ് മോട്ടോര്‍ വാഹനവകുപ്പ് പിഴയായി ചുമത്തിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന 'നെപ്പോളിയന്‍' വാഹനം നിയമലംഘനത്തിന്റെ പേരില്‍ ഗതാഗതവകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. ട്രാവലര്‍ കാരവനാക്കി മാറ്റിയപ്പോള്‍ നികുതി പൂര്‍ണമായി അടച്ചില്ലെന്നാണ് പരാതി. വാഹനത്തില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ അല്ലാതിരുന്നിട്ടും വാഹനത്തില്‍ ഇവര്‍ പ്രസ് ബോര്‍ഡ് വച്ചിട്ടുണ്ട്. എല്ലാം ചേര്‍ത്താണ് 43,400 രൂപ പിഴയായി ഈടാക്കിയത്. ഇവരുടെ വാഹനത്തിന്റെ ആര്‍.സി. റദ്ദാക്കാന്‍ നടപടി തുടങ്ങിയതായി ഗതാഗതവകുപ്പ് അറിയിച്ചു. മോട്ടോര്‍ വാഹന നിയമ പ്രകാരം അനുവാദമില്ലാത്ത ലൈറ്റുകള്‍ വാഹനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.