അനുബന്ധ വാര്‍ത്തകള്‍
- കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: അടുത്തമാസം 27ന് കുറ്റപത്രത്തിന്മേല് വാദം ബോധിപ്പിക്കാന്‍ സെഷന്‍സ് കോടതി ഉത്തരവ്
- മുതലപ്പൊഴിയില്‍ 20തോളം മത്സ്യതൊഴിലാളികളുമായി പോയ വള്ളം കടലില്‍ കുടുങ്ങി
- വാക്സിന് ക്ഷാമം രൂക്ഷം: 60 വയസിനു മുകളിലുള്ള 9ലക്ഷം പേര് ഒരു ഡോസ് വാക്സിന് പോലും എടുത്തിട്ടില്ല, വാക്സിന് വരുന്നത് 11ന്
- വിവാഹധൂർത്തും ആർഭാടവും നിരോധിക്കുന്ന കരട് ബിൽ വനിതാ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു
- സംസ്ഥാനത്ത് ഇന്ന് 13,049 പേർക്ക് കൊവിഡ്, 105 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.21
കേരളം കത്തിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ ആരാധകര്‍ പിടിയില്‍
യൂട്യൂബ് വ്ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും 17 പേരെ അറസ്റ്റ് ചെയ്തു. ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ആരാധകരാണ് ഇവര്‍. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്ളോഗര്‍മാരുടെ വാഹനം നിയമലംഘനത്തിന്റെ പേരില്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം അറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര് മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസ് പരിസരത്ത് തടിച്ചുകൂടി.
വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്ളോഗര്‍മാര്‍ തന്നെ പോസ്റ്റ് ചെയ്ത വിഡിയോയില്‍നിന്നാണ് ഇവര്‍ കണ്ണൂരിലെ ഓഫീസില്‍ എത്തുന്ന വിവരവും സമയവും ആരാധകര്‍ അറിഞ്ഞത്. സിവില്‍ സ്റ്റേഷന് പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിര്‍ത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകര്‍ സെല്‍ഫിയെടുക്കുന്നുണ്ടായിരുന്നു.
ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനു ശേഷം നിരവധി ആരാധകരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതും പോസ്റ്റുകള്‍ ഇട്ടതും. കേരളം കത്തിക്കുമെന്നും കേരള പൊലീസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യുമെന്നും പലരും ആഹ്വാനം ചെയ്തിരുന്നു. ഇത്തരക്കാരെയും പൊലീസ് പൊക്കി.