അനുബന്ധ വാര്‍ത്തകള്‍
- വേര്‍പിരിയല്‍ എന്നും വേദന, അദ്ദേഹത്തിനെതിരെ ഗാര്‍ഹിക പീഡനമെന്ന ആരോപണമില്ല: മേതില്‍ ദേവിക
- മുകേഷിന്റെ രാഷ്ട്രീയത്തോട് ദേവികയ്ക്ക് വിയോജിപ്പ്, രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ മുകേഷ് വരുത്തിവച്ചതെന്ന് ദേവിക; ഒടുവില്‍ വിവാഹമോചനം
- പിരിയുന്നു...സുഹൃത്തായി തുടരും: മേതില്‍ ദേവിക
- മുകേഷ്-മേതിൽ ദേവിക വിവാഹമോചന വാർത്ത: എംഎൽഎയ്ക്കെതിരെ ഗാർഹികപീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ
- ആറ് മാസം മാത്രം ആയുസുണ്ടായിരുന്ന ആദ്യ വിവാഹം; പിന്നീട് മുകേഷുമായി കടുത്ത പ്രണയത്തില്‍, ഒടുവില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ച വേര്‍പിരിയല്‍
വിവാഹമോചന വിവാദങ്ങള്‍ക്കിടെ മുകേഷിന്റെ ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റ് ! ദുല്‍ഖറിന് ആശംസ
പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്തകള്‍ക്കിടെ നടനും എംഎല്‍എയുമായ മുകേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വിവാഹമോചനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയോ മാധ്യമങ്ങള്‍ വഴിയോ മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടയിലാണ് മുകേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുന്ന ദുല്‍ഖര്‍ സല്മാന് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുകേഷ്. 'എന്റെ ജോമോന് പിറന്നാള്‍ ആശംസകള്‍' എന്ന തലക്കെട്ടോടെയാണ് ദുല്‍ഖറിനൊപ്പമുള്ള ചിത്രം മുകേഷ് പങ്കുവച്ചിരിക്കുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ മുകേഷും ദുല്‍ഖറും അച്ഛനും മകനുമായാണ് അഭിനയിച്ചിരിക്കുന്നത്. ഇരുവരുടെയും കോംബിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.