1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. mp veerendrakumar , jdu , kodiyeri balakrishnan , cpm , udf

വീക്ഷണത്തിലേത് വീരന് കോണ്‍ഗ്രസ് നല്‍കിയ മുന്നറിയിപ്പ്: കോടിയേരി

എംപി വീരേന്ദ്രകുമാര്‍
ജെഡിയുവിന് എല്‍ഡിഎഫിലേക്ക് വരാന്‍ തടസങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സമിതി വ്യക്തമാക്കിയതോടെ ജെഡിയു നേതാവ് എംപി വീരേന്ദ്രകുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം പറഞ്ഞത് ജനതാദളിനും വീരനുമുള്ള മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കോണ്‍ഗ്രസിന് ഘടകകക്ഷികളെ വിശ്വാസമില്ലാതായിരിക്കുന്നു. ആധിക്ഷേപം സഹിച്ച് യുഡിഎഫില്‍ തുടരണമോ എന്ന് ജനതാദള്‍ ഉടന്‍ തീരുമാനിക്കണമെന്നും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് മത്സരം നടന്നുവെന്ന പ്രചാരണം വ്യാജമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

"ഇത് ചെമ്പരത്തി പൂവല്ല സ്പന്ദിക്കുന്ന ഹൃദയമാണ്" എന്ന തലക്കെട്ടിലെഴുതി മുഖപ്രസംഗത്തിലാണ് വീരേന്ദ്രകുമാറിനെതിരേ പരാമര്‍ശമുള്ളത്. കോണ്‍ഗ്രസിനോട് ഘടകകക്ഷികള്‍ കാണിക്കുന്നത് വഞ്ചനയാണെന്നും കോണ്‍ഗ്രസിനെ തിരിച്ചുകുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. അന്തിയുറങ്ങുന്നവര്‍ കൂരയ്ക്ക് തീകൊളുത്തി ഇറങ്ങിപ്പോകുന്നത് വഞ്ചനയാണ്. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനമെന്നും കോണ്‍ഗ്രസ് മുഖപത്രം പറഞ്ഞിരുന്നു.
About Writer
jibin