അനുബന്ധ വാര്‍ത്തകള്‍
- നെടുമങ്ങാട് ഫ്‌ളാറ്റിനുള്ളില്‍ യുവാവും യുവതിയും തീകൊളുത്തി ആത്മഹത്യചെയ്തു; യുവതിയുടെ മകള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു
- 17 വയസ്സുള്ള പെണ്‍കുട്ടി, കമലിന്റെ നായിക,പുതിയ സിനിമയില്‍ ഒരു വേഷം ലഭിക്കാത്തതില്‍ നിരാശ ഉണ്ടെന്ന് ലിസ്സി ലക്ഷ്മി
- പരക്കെ മഴയ്ക്ക് സാധ്യത; ഇടിമിന്നലും കാറ്റും, വേണം ജാഗ്രത
- കോഴിക്കോട് മാതോളത്ത് കടവില്‍ ഒഴുക്കില്‍പ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു
- കെവി തോമസിനെ പുറത്താക്കാനുള്ള തീരുമാനം എഐസിസിയുടെ അനുമതിയോടെയാണന്ന് കെപിസിസി പ്രസിഡന്റ്
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തേ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഈമാസം 15ന് തന്നെ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അടുത്ത അഞ്ചുദിവസം കനത്തമഴയായിരിക്കും. കൂടാതെ മണിക്കൂറില്‍ 60കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. സാധാരണയായി ആന്‍ഡമാനില്‍ കാലവര്‍ഷം എത്തിയാല്‍ ഒരാഴ്ചക്കുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും. കേരളത്തില്‍ ജൂണ്‍ ഒന്നിനും ആന്‍ഡമാനില്‍ മെയ് 22നുമാണ് കാലവര്‍ഷം പൊതുവേ ആരംഭിക്കുന്നത്.