1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nedumangad Suicide News

നെടുമങ്ങാട് ഫ്‌ളാറ്റിനുള്ളില്‍ യുവാവും യുവതിയും തീകൊളുത്തി ആത്മഹത്യചെയ്തു; യുവതിയുടെ മകള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു

Nedumangad
നെടുമങ്ങാട് ഫ്‌ളാറ്റിനുള്ളില്‍ യുവാവും യുവതിയും തീകൊളുത്തി ആത്മഹത്യചെയ്തു. ആനാട് സ്വദേശികളായ ബിന്ദു(29), അഭിലാഷ്(38) എന്നിവരാണ് മരിച്ചത്. യുവതിയുടെ ആറുവയസുകാരി മകള്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വിവാഹമോചനം നേടിയ ശേഷം ബിന്ദു അഭിലാഷിനൊപ്പമാണ് താമസിച്ചുവരുന്നത്. അഭിലാഷ് അവിവാഹിതനാണ്. വിദേശത്തായിരുന്ന അഭിലാഷ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. 
അടുത്ത ലേഖനം
പരക്കെ മഴയ്ക്ക് സാധ്യത; ഇടിമിന്നലും കാറ്റും, വേണം ജാഗ്രത