1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Modi Kerala News

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ രണ്ടുദിവസം ഗതാഗത നിയന്ത്രണം, നിയന്ത്രണങ്ങള്‍ ഇങ്ങനെ

Modi Kerala News
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നുംനാളെയും തിരുവനന്തപുരം നഗരത്തില്‍  ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ 7.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെയും നാളെ രാവിലെ 11.00 മണി മുതല്‍ ഉച്ചയ്ക്ക് 02.00 മണി വരെയുമാണ്  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ  വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
 
അത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍സ്വീകരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്. രണ്ടുദിവസം രാവിലെ 06.00 മണിമുതല്‍ വൈകുന്നേരം 06.00 മണിവരെ ഡ്രോണ്‍ പറത്തുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും സിറ്റി പോലീസ് അറിയിച്ചു.
അടുത്ത ലേഖനം
Lok Sabha Election 2024: സുനില്‍ കുമാറിനെ ഇറക്കാന്‍ തന്ത്രം മെനഞ്ഞ് പിണറായിയും, ലക്ഷ്യം സുരേഷ് ഗോപിയെ തോല്‍പ്പിക്കല്‍; തൃശൂരില്‍ പോരാട്ടം കനക്കും