1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Idukki Local News

അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയവേ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി

Idukki Local News
അടിമാലിയില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയവേ കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തൊടുപുഴ വെങ്ങല്ലൂര്‍ വരെ പെണ്‍കുട്ടി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
 
മൂവാറ്റുപുഴയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. പീഡനത്തിനിരയായി ഷെല്‍ട്ടര്‍ ഹോമില്‍ കഴിഞ്ഞുവരികയായിരുന്നു കുട്ടി.
അടുത്ത ലേഖനം
Loksabha Election 2024: പന്ന്യൻ രവീന്ദ്രനും സുനിൽ കുമാറും ആനിരാജയും അനിൽകുമാറും: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു