അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ യെല്ലോ അലർട്ട്
- വന്ദേഭാരതിൽ കാസർകോട് വരെ 1590 രൂപ, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു: നിരക്കുകൾ ഇങ്ങനെ
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഭാരതപ്പുഴയില്‍ നിന്ന് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
- കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസിന്റെ സമയവിവര പട്ടിക പ്രഖ്യാപിച്ചു, ഷൊര്‍ണൂരിലും സ്റ്റോപ്പ് അനുവദിച്ചു
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തും
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍ എത്തും. ഇതേതുടര്‍ന്ന് കൊച്ചി നഗരത്തിലെമ്പാടും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം കൊച്ചിയില്‍ എത്തുന്ന പ്രധാനമന്ത്രി യുവമോര്‍ച്ച നടത്തുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. കൂടാതെ ക്രൈസ്തവ സഭാധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയും നടത്തും. ഇന്ന് വൈകുന്നേരം അഞ്ചിന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങുന്നത്.
15000 പേരെങ്കിലും റോഡ് ഷോ കാണാന്‍ എത്തും എന്നാണ് കരുതുന്നത്. വൈകുന്നേരം ഏഴുമണിക്കാണ് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി കൂടുക്കാഴ്ച നടത്തുന്നത്.