സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ യെല്ലോ അലർട്ട്

അഭിറാം മനോഹർ| Last Modified ഞായര്‍, 23 ഏപ്രില്‍ 2023 (11:51 IST)
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇടിയും മിന്നലും കാറ്റും ഉണ്ടാകുമെന്നും ഞായറാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.

കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ തൃശൂർ,മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിമീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :