1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Modi India News

വടക്കാഞ്ചേരി ബസ് അപകടത്തെ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

Modi
വടക്കാഞ്ചേരി ബസ് അപകടത്തെ അനുശോചിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അതേസമയം പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഈ കാര്യം അറിയിച്ചത്. 
 
കേരളത്തിലെ പാലക്കാട് ജില്ലയില്‍ ഉണ്ടായ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കള്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് ചികിത്സയ്ക്കായി അമ്പതിനായിരം രൂപയും നല്‍കും- എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നിരോധിച്ച ലൈറ്റും സൗണ്ടുമായി ഒരു ബസും നിരത്തിൽ വേണ്ട: നിയമലംഘനം കണ്ടാൽ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി