1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ministrial reorganisation is not problem: TN Prathapan

‘മന്ത്രിസഭ പുനഃസംഘടനയല്ല പ്രശ്നം; സര്‍ക്കാര്‍ ജനങ്ങളെ ശ്രദ്ധിക്കണം’

ടിഎന്‍ പ്രതാപന്‍ എംഎല്‍എ
മന്ത്രിസഭ പുനഃസംഘടനയല്ല പ്രശ്നമെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി ചീഫ് വിപ്പ് ടിഎന്‍ പ്രതാപന്‍ എംഎല്‍എ. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും യുഡിഎഫ് നേതൃത്വവും ശ്രദ്ധ ചെലുത്തണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.  മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 
 
ആരെല്ലാം മന്ത്രിയാകുന്നു, സ്പീക്കറാകുന്നു എന്നതെല്ലാം പാര്‍ട്ടികളുടെയും മുന്നണിയുടെയും മാത്രം പ്രശ്‌നമാണ്. സാധാരണ ജനങ്ങള്‍ക്ക് വേണ്ടത് ആശ്വാസ നടപടികളാണ്. ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ജില്ലാതലങ്ങളില്‍ ഉന്നതതലയോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.