1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minister V Shivankutty about Sureshgopi

കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ട്; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Minister V Shivankutty
കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും അതുകൊണ്ട് സംസ്ഥാന സ്‌കൂള്‍ കായികമേള പരിസരത്ത് സുരേഷ് ഗോപിയെ ക്ഷണിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്തും വിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപി. ഒറ്റ തന്തയ്ക്ക് പിറന്ന എന്ന പ്രയോഗത്തില്‍ മാപ്പു പറഞ്ഞാല്‍ സുരേഷ് ഗോപിക്ക് വരാമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര മന്ത്രിക്ക് എവിടെ വേണമെങ്കിലും പോകാനുള്ള അധികാരം ഉണ്ട്. കായികമേളയിലേക്ക് ക്ഷണിച്ചിട്ടില്ല. 
 
നോട്ടീസ് എല്ലാം പ്രിന്റ് ചെയ്തു കഴിഞ്ഞു. ഞങ്ങളെ സഹായിച്ചിട്ടും ഇല്ലല്ലോ, എല്ലായിടത്തും ചെന്ന് സഹായം വാഗ്ദാനം ചെയ്യുന്ന അദ്ദേഹം ഒരു സഹായവും ഇവിടെ ചെയ്യുകയോ പ്രഖ്യാപിക്കുവോ എന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടില്ല. ഞാന്‍ അങ്ങോട്ട് വിളിച്ചിട്ടും ഇല്ലെന്ന് മന്ത്രി പറഞ്ഞു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനം; എല്ലാതീര്‍ത്ഥാടകര്‍ക്കും അഞ്ചുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്