1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minister MB Rajesh's post on K smart

മോദി പങ്കെടുത്ത ഭാഗ്യയുടെ വിവാഹ സർട്ടിഫിക്കറ്റ് 30 മിനിറ്റിൽ, കേരളം ഡബിൾ സ്മാർട്ട്: കുറിപ്പുമായി മന്ത്രി രാജേഷ്

Bhagya marriage,marriage certificate,Ksmart
നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ഉടനടി ലഭ്യമാക്കിയതിനെ പറ്റി മന്ത്രി എം ബി രാജേഷിന്റെ കുറിപ്പ്. സമൂഹമാധ്യമങ്ങളില്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് മന്ത്രിയുടെ കുറിപ്പ്. ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ട് വഴി ലഭിച്ചത് 30 മിനിറ്റ് കൊണ്ടാണെന്ന് മന്ത്രി കുറിപ്പില്‍ പറയുന്നു.
 
എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
 
ഇന്ന് ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍ നിന്ന് കൈപ്പറ്റി. ഇതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നത്. കെ സ്മാര്‍ട്ട് നമ്മുടെ നഗരസഭകളെ ഡബിള്‍ സ്മാര്‍ട്ടാക്കുകയാണ്.
അടുത്ത ലേഖനം
അംബേദ്കറുടെ ചെറുമകന്‍ അയോധ്യരാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണം നിരസിച്ചു; മുത്തച്ഛന്റെ മുന്നറിയിപ്പ് ഓര്‍മിപ്പിച്ച് പ്രകാശ് അംബേദ്കര്‍