അനുബന്ധ വാര്‍ത്തകള്‍
- Oil Price: ഇന്ധനവില കുറയ്ക്കാൻ നീക്കവുമായി കേന്ദ്രം, പെട്രോളിനും ഡീസലിനും 10 രൂപ വീതം കുറഞ്ഞേക്കും
- Suresh Gopi And Modi: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി; പ്രധാനമന്ത്രി വധൂവരന്മാര്ക്ക് വരണമാല്യം എടുത്ത് നല്കി
- Amrit bharat:കേരളത്തിൽ 8 റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക്, 4 വർഷത്തിനുള്ളിൽ നടക്കുക 3,000 കോടിയുടെ വികസനം
- Loksabha Election 2024: പ്രിയങ്ക രണ്ടിടത്ത് മത്സരിച്ചേക്കും, കർണാടകത്തിലെയും തെലങ്കാനയിലെയും മണ്ഡലങ്ങൾ പരിഗണനയിൽ
- അപ്സര റെഡ്ഡി നൽകിയ മാനനഷ്ടക്കേസ്: യൂട്യൂബർ 50 ലക്ഷം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
അംബേദ്കറുടെ ചെറുമകന് അയോധ്യരാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണം നിരസിച്ചു; മുത്തച്ഛന്റെ മുന്നറിയിപ്പ് ഓര്‍മിപ്പിച്ച് പ്രകാശ് അംബേദ്കര്‍
prakash ambedkar
അയോധ്യരാമക്ഷേത്ര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണം നിരസിച്ച് അംബേദ്കറുടെ ചെറുമകന് പ്രകാശ് അംബേദ്കര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തിനും മുകളില്‍ വിശ്വാസപ്രമാണങ്ങള്‍ സ്ഥാപിച്ചാല്‍ അത് നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുമെന്ന് തന്റെ മുത്തച്ഛന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പ്രകാശ് അംബേദ്കര്‍ പറഞ്ഞു. അയോധ്യരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചതായി കഴിഞ്ഞ ദിവസമാണ് പ്രകാശ് അംബേദ്കര്‍ പറഞ്ഞത്. 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ഞാന്‍ പങ്കെടുക്കില്ല. കാരണം ഇത് തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുവേണ്ടി ബിജെപി- ആര്‍എസ്എസ് എറ്റെടുത്തിരിക്കുകയാണ്. അതിനാല്‍ തന്നെ മുത്തച്ഛന്റെ മുന്നറിയിപ്പ് ഞാന്‍ മനസിലാക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പ്രകാശ് അംബേദ്കര്‍ ഇക്കാര്യം കുറിച്ചത്.
അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിന് വലിയ പ്രചരണമാണ് ബിജെപി നല്‍കുന്നത്. കഴിഞ്ഞ ദിവസം നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍ക്ക് അയോധ്യയിലെ അക്ഷതം നല്‍കിയിരുന്നു.