രേണുക വേണു|
Last Modified വ്യാഴം, 28 ഡിസംബര്‍ 2023 (08:23 IST)
രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗങ്ങളാകാന്‍ പോകുന്ന രണ്ട് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. കെ.ബി.ഗണേഷ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് മന്ത്രിമാരായി നാളെ സത്യപ്രതിജ്ഞ ചെയ്യുക.
ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ, പുരാവസ്തു വകുപ്പും ലഭിക്കാനാണ് സാധ്യത. അതേസമയം മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്നാണ് കേരള കോണ്‍ഗ്രസ് (ബി) ആവശ്യമുന്നയിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് സജീവ സാന്നിധ്യമായതിനാല്‍ ഗണേഷിന് ഈ വകുപ്പ് കൂടി നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് എല്‍ഡിഎഫിന്റെയും വിലയിരുത്തല്‍. വകുപ്പുകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ ആശ്രയിച്ചിരിക്കും. അതേസമയം കടന്നപ്പള്ളിയുടെ വകുപ്പില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.