1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Milma milk issues

മില്‍മാ പാലില്‍ നിന്ന് ചത്ത പല്ലിയെ ലഭിച്ചു

മില്‍മാ പാലില്‍ ചത്ത പല്ലി

Milma milk
കേരളം കണികണ്ടുണരുന്ന നന്മ എന്ന മുദ്രാവാക്യത്തോടെ വീടുകളില്‍ എത്തുന്ന മില്‍മ ലിറ്ററിനു നാലു രൂപ വില കൂട്ടിയതിനൊപ്പം വര്‍ക്കലയിലെ ഒരു വീട്ടില്‍ പാല്‍ വാങ്ങിയപ്പോള്‍ പാല്‍ കവറിനുള്ളില്‍ ചത്ത പല്ലിയേയും ലഭിച്ചു എന്നാണു പരാതി.

ഇടവ പ്രസ് മുക്ക് കിഴക്കേഭാഗം വീട്ടില്‍ മുഹമ്മദ് ഫാമി എന്നയാള്‍ക്കാണ് പാലിനൊപ്പം ചത്തപല്ലിയേയും ലഭിച്ചതായി റിപ്പോര്‍ട്ട്.

ഈ വിവരം ഉടന്‍ തന്നെ ഇയാള്‍ കടക്കാരനെയും മില്‍മാ അധികാരികളെയും അറിയിച്ചു. എന്നാല്‍ തുടര്‍ന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പും ഇതിനു സമാനമായ അനുഭവം ഉണ്ടായി എന്നും അന്ന് മില്‍മാ അധികാരികള്‍ എത്തി പരിശോധന നടത്തിയിരുന്നു എന്നുമാണ് മുഹമ്മദ് ഫാമി പറയുന്നത്.
അടുത്ത ലേഖനം
ബലാല്‍സംഗക്കേസിലെ മുഖ്യപ്രതിയും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യകണ്ണിയുമായ യുവാവ് അറസ്റ്റില്‍