അനുബന്ധ വാര്‍ത്തകള്‍
- വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, ആരോഗ്യ വകുപ്പ് അന്വേഷണം ശക്തമാക്കി
- തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ന്യൂറോസര്ജന്; വ്യാജ ലേഡി ഡോക്ടറെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി
- തിരുവനന്തപുരം സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ശിവകുമാറിന്റെ ഭീഷണി; മുരളീധരനെ ആലോചിച്ച് കോണ്‍ഗ്രസ്
- പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ഡൽഹിക്ക്, സംഘത്തിനൊപ്പം ആർ ശ്രീലേഖയില്ല
- മാലിന്യ സംസ്കരണം പാളി; തിരുവനന്തപുരത്ത് പ്രതിസന്ധി, ബിജെപി നാറ്റിച്ചെന്ന് സോഷ്യല്‍ മീഡിയ
ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി: കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും
തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും മാര്‍ച്ച് 3-ന് അവധിയായിരിക്കും.
ആറ്റുകാല്‍ പൊങ്കാല മഹോത്സവം പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് 3-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാലയുടെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന മാര്‍ച്ച് 3 ചൊവ്വാഴ്ച എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും മാര്‍ച്ച് 3-ന് അവധിയായിരിക്കും. കൂടാതെ, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം പ്രവൃത്തിദിനമായിരിക്കില്ല.
ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 2 വൈകുന്നേരം 6 മണി മുതല്‍ മാര്‍ച്ച് 3 വൈകുന്നേരം 6 മണി വരെയാണ് മദ്യവില്പനശാലകള്ക്ക് നിരോധനം.
പൊങ്കാല ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ യാത്രാ സൗകര്യങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. 700 അധിക ബസുകള്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി സര്‍വീസ് നടത്തും. ഇതിനുപുറമെ, തീര്‍ത്ഥാടന ടൂറിസത്തിന്റെ ഭാഗമായി 250 ബസുകളും നഗരത്തില്‍ സിറ്റി ഷട്ടില്‍ സര്‍വീസിനായി 25 ബസുകളും വിന്യസിച്ചിട്ടുണ്ട്.
ആരോഗ്യ-സുരക്ഷാ മുന്‍കരുതലുകള്‍ക്കായി 400 അഗ്നിരക്ഷാ സേനാംഗങ്ങളെയും നഗരത്തില്‍ വിന്യസിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കര്‍ശന പരിശോധനകളും നടക്കും. ഫെബ്രുവരി 23-ന് ആരംഭിക്കുന്ന പൊങ്കാല മഹോത്സവം മാര്‍ച്ച് 4-ന് ആണ് സമാപിക്കുക. ഉത്സവത്തിന്റെ ഏറ്റവും പ്രധാന ചടങ്ങായ പൊങ്കാലയിടല്‍ മാര്‍ച്ച് 3-ന് രാവിലെ നടക്കും.