അനുബന്ധ വാര്‍ത്തകള്‍
- ശബരിമല കൊടിമര പുനപ്രതിഷ്ഠയിലും സ്വര്‍ണ്ണക്കൊള്ള; 233 ഗ്രാം സ്വര്‍ണ്ണം എവിടെയെന്ന് കണക്കില്ല
- തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ ഇറക്കുമതി ചെയ്യാന്‍ റഷ്യ
- ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: നടന് ജയറാമിന് ഇഡി സമന്‍സ്
- 'നമ്മുടെ കേരളം': എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇനി ഒരൊറ്റ പ്ലാറ്റ്ഫോമില്‍
- 'മരണത്തെ എനിക്ക് പേടിയാണ്, പക്ഷേ മറ്റ് മാര്‍ഗമില്ല, ഭാര്യയും അമ്മയുമാണ് ഇതിന് ഉത്തരവാദികള്‍': വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം സീറ്റില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ശിവകുമാറിന്റെ ഭീഷണി; മുരളീധരനെ ആലോചിച്ച് കോണ്‍ഗ്രസ്
കെ.മുരളീധരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിനിടെയാണ് ശിവകുമാറിന്റെ വരവ്
VS Sivakumar
തിരുവനന്തപുരം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിനായി മുന്‍ മന്ത്രി കൂടിയായ വി.എസ്.ശിവകുമാര്‍ രംഗത്തിറങ്ങിയതോടെയാണ് പ്രതിസന്ധി. വിജിലന്‍സ് കേസില്‍ ക്ലീന്‍ ചിറ്റ് കിട്ടിയതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ശിവകുമാര്‍ കരുനീക്കം ആരംഭിച്ചത്.
കെ.മുരളീധരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിനിടെയാണ് ശിവകുമാറിന്റെ വരവ്. തിരുവനന്തപുരത്ത് മത്സരിപ്പിക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം മുരളീധരനെ അറിയിച്ചിരുന്നു. എന്നാല്‍ താന്‍ മുന്‍പ് മത്സരിച്ച തിരുവനന്തപുരം സീറ്റ് വേണമെന്ന നിര്‍ബന്ധത്തിലാണ് ശിവകുമാര്‍.
തിരുവനന്തപുരം സീറ്റിനായി ശിവകുമാര്‍ കടുംപിടിത്തം തുടര്‍ന്നാല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകും. ജില്ലയിലെ തന്നെ മറ്റൊരു സീറ്റ് നല്‍കാമെന്ന് ശിവകുമാറിനു കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയേക്കും. അപ്പോഴും മുന്‍ സീറ്റ് വിടാന്‍ ശിവകുമാര്‍ തയ്യാറാകില്ല.