1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. man died from running train

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു മരിച്ചു

Accident
കൊല്ലം : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണു മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെ വവ്വാക്കാവ് മനപ്പള്ളി റോഡിൽ കുറുങ്ങപ്പള്ളി റെയിൽവേ ക്രോസ് ജംഗ്‌ഷനടുത്തായിരുന്നു അപകടം.
 
മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളത്തു നിന്ന് കന്യാകുമാറിയിലേക്ക് പോയ ഏറനാട് എക്സ്പ്രസിൽ നിന്നാണ് യാത്രക്കാരൻ തെറിച്ചുവീണത്. ഇയാളുടെ പക്കൽ നിന്ന് കന്യാകുമാരി ജില്ലയിലെ ഇരണിയലിലേക്കുള്ള രണ്ടു ട്രെയിൻ ടിക്കറ്റുകളും മൊബൈൽ ഫോണും കണ്ടെടുത്തു. തമിഴ്‌നാട് സ്വദേശിയാണെന്നാണ് നിഗമനം. 
 
അടുത്ത ലേഖനം
പുനർ വിവാഹപരസ്യം നൽകി 42 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി പിടിയിൽ