അനുബന്ധ വാര്‍ത്തകള്‍
- കരിയിലയ്ക്ക് തീയിടുന്നതിനിടെ വൃദ്ധ പൊള്ളലേറ്റു മരിച്ചു
- വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ആൾ പാറക്കെട്ടിൽ നിന്ന് വീണു മരിച്ചു
- ചൈനയിൽ അഞ്ച് ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 13,000 പേരെന്ന് റിപ്പോർട്ട്
- വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം
- സ്കൂൾ ബസിൽ നിന്ന് തെറിച്ചുവീണ ആയ മരിച്ചു
മാതാവ് മരിച്ചു ദിവസങ്ങൾക്കകം മകൻ സൈക്കിളിൽ നിന്ന് വീണു മരിച്ചു
വിഴിഞ്ഞം: മാതാവ് മരിച്ചു പതിനേഴാം നാൾ മധ്യവയസ്കനായ മകൻ സൈക്കിളിൽ നിന്ന് വീണു മരിച്ചു. കോട്ടുകാൽ പയറ്റുവിള മുന്നോട്ടുകോണം എൻ.കെ.ഭവനിൽ പരമേശ്വരൻ ആശാരിയാണ് മരിച്ചത്. പരമേശ്വരൻ ആശാരിയുടെ പിതാവ് സുന്ദരൻ ആശാരിയും സൈക്കിളിൽ നിന്ന് വീണാണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെയാണ് സംഭവം. സൈക്കിളിൽ പോകവേ വീടിനടുത്തുള്ള കനാലിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. 25 വർഷം മുമ്പ് പരമേശ്വരൻ ആശാരിയുടെ പിതാവ് സുന്ദരൻ ആശാരിയും സൈക്കിളിൽ നിന്ന് വീണാണ് മരിച്ചത്.
ഹൃദയസംബന്ധമായ അസുഖത്തിന് പരമേശ്വരൻ ആശാരി ചികിത്സയിലായിരുന്നു. ഭാര്യ എം.എൻ.ലതിക, മക്കൾ, നിധീഷ്, നീതു.