ഷോളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 31 ജനുവരി 2023 (09:17 IST)
ഷോളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. സെല്‍വി എന്ന 39 കാരിയും ആറു വയസ്സുകാരനായ സതീഷ് കുമാറും ആണ് മരിച്ചത്. സെല്‍വി തുണി അലക്കി കൊണ്ടിരിക്കുമ്പോള്‍ മകന്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി അപകടത്തില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് സെല്‍വിയും അപകടത്തില്‍ പെടുന്നത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തി രണ്ടുപേരെയും പുറത്തെടുത്തെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഡാം പോലീസ് സംഭവസ്ഥലത്ത് എത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :