അനുബന്ധ വാര്‍ത്തകള്‍
- ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സിഗരറ്റ് കൊമ്പന് ചരിഞ്ഞ നിലയില്‍
- Gold Price: സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, രണ്ട് ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിനടുത്ത് !
- ഓള്‍ഡ് മങ്ക് 1000, ഹണിബീ 850; ജനപ്രിയ ബ്രാന്‍ഡുകളുടെ പുതിയ വില ഇങ്ങനെ
- ബജറ്റ് പ്രവാസി സൗഹൃദം; സീസണ് സമയത്തെ വിമാനയാത്രാനിരക്കില്‍ ഇടപെടാനുളള തീരുമാനം രാജ്യത്താദ്യമെന്ന് പി ശ്രീരാമകൃഷ്ണന്
- ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ടു, മണിക്കൂറുകൾക്കുള്ളിൽ പ്രതി അറസ്റ്റിലായി
സുരക്ഷാ ജീവനക്കാരന് കാറിടിച്ചു മരിച്ചു
കൊല്ലം കരിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ 53 കാരന് നിയന്ത്രണം തെറ്റി എത്തിയ കാര്‍ ഇടിച്ചു മരിച്ചു. പഴങ്ങാലം ശാസ്താ ക്ഷേത്രത്തിനടുത്ത് താമസം രാഹുല്‍ ഭവനില്‍ രാജീവ് എന്നയാളാണ് കഴിഞ്ഞ ദിവസം രാവിലെ കുണ്ടറ മുക്കട ജംഗ്ഷനില്‍ വച്ച് കാല്‍നടയായി സഞ്ചരിക്കവേ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു മരിച്ചത്.
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ കുണ്ടറ ആശുപത്രി മുക്ക് ഭാഗത്തു നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ടു എതിരെ റോഡില്‍ കിടന്നിരുന്ന മിനി ബേസില്‍ ഇടിക്കുകയും അടുത്തുണ്ടായിരുന്ന രാജീവിനി ഇടിച്ചു തെറുപ്പിക്കുകയും ചെയ്തു. കാര്‍ പിന്നെ അടുത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് നിന്നത്.
ഇടിയേറ്റു ഗുരുതരമായി പരുക്കേറ്റ രാജീവിനെ കൊല്ലാതെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ കൃഷ്ണകുമാരി, മകന് രാഹുല്‍.